Posts

Showing posts from February, 2019

KUMBALANGI NIGHTS MOVIE REVIEW

Image
സ്നേഹത്തോടെ കുമ്പളങ്ങി  സാഹോദര്യവും, സ്നേഹവും, സൗഹൃദവും നിറച്ച "കുമ്പളങ്ങി" രാവുകളിലേക്ക് മധു സി നാരായണൻ ഏവരെയും ക്ഷണിക്കുന്നു . കേൾക്കുമ്പോൾ  കോരിത്തരിപ്പിക്കാത്ത ഒരു സാധാരണ ജീവിതകഥ മികച്ച ഒരുകൂട്ടം അഭിനേതാക്കളുടെ സഹായത്തോടെ കൃത്യമായ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞതാണ് "കുമ്പളങ്ങിയുടെ " ആദ്യ നേട്ടം . എല്ലാവരും എല്ലാം ഉപേക്ഷിക്കാൻ തിരഞ്ഞെടുക്കുന്ന തുരുത്തിൽ നിന്നും നഷ്ടപെട്ടുപോയതെല്ലാം ചേർത്തെടുക്കുന്ന സഹോദരങ്ങൾ .                                           കഴിഞ്ഞ കാലത്തെ  കഥനകഥ പറഞ്ഞു പ്രേക്ഷകനെ ക്ളീഷെ'യിൽ തള്ളിയിടാതെ തങ്ങളുടെ ഓർമ്മകൾ പോലും തുരുത്തുകളിൽ ഉപേക്ഷിച്ചു പുതുവേഷങ്ങളിൽ ഒഴുകി നടക്കുന്ന സഹോദരങ്ങൾ . തുടർന്ന് ബോബിയുടെ പ്രണയം സൃഷ്ട്ടിക്കുന്ന  സംഭവവികാസങ്ങളും അതിനോടുള്ള സഹോദരങ്ങളുടെ മനോഭാവവും കഥയെ പൂർണമാക്കുന്നു.  ഷൈജു ഖാലിദിന്റെ ക്യാമറ  ഓരോ കാഴ്ചകളെ  അവിസ്മരണീയമാക്കുന്നു , കായലിന്റെ ഓളങ്ങ...