KUMBALANGI NIGHTS MOVIE REVIEW
സ്നേഹത്തോടെ കുമ്പളങ്ങി
സാഹോദര്യവും, സ്നേഹവും, സൗഹൃദവും നിറച്ച "കുമ്പളങ്ങി" രാവുകളിലേക്ക് മധു സി നാരായണൻ ഏവരെയും ക്ഷണിക്കുന്നു . കേൾക്കുമ്പോൾ കോരിത്തരിപ്പിക്കാത്ത ഒരു സാധാരണ ജീവിതകഥ മികച്ച ഒരുകൂട്ടം അഭിനേതാക്കളുടെ സഹായത്തോടെ കൃത്യമായ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞതാണ് "കുമ്പളങ്ങിയുടെ " ആദ്യ നേട്ടം . എല്ലാവരും എല്ലാം ഉപേക്ഷിക്കാൻ തിരഞ്ഞെടുക്കുന്ന തുരുത്തിൽ നിന്നും നഷ്ടപെട്ടുപോയതെല്ലാം ചേർത്തെടുക്കുന്ന സഹോദരങ്ങൾ .
കഴിഞ്ഞ കാലത്തെ കഥനകഥ പറഞ്ഞു പ്രേക്ഷകനെ ക്ളീഷെ'യിൽ തള്ളിയിടാതെ തങ്ങളുടെ ഓർമ്മകൾ പോലും തുരുത്തുകളിൽ ഉപേക്ഷിച്ചു പുതുവേഷങ്ങളിൽ ഒഴുകി നടക്കുന്ന സഹോദരങ്ങൾ . തുടർന്ന് ബോബിയുടെ പ്രണയം സൃഷ്ട്ടിക്കുന്ന സംഭവവികാസങ്ങളും അതിനോടുള്ള സഹോദരങ്ങളുടെ മനോഭാവവും കഥയെ പൂർണമാക്കുന്നു. ഷൈജു ഖാലിദിന്റെ ക്യാമറ ഓരോ കാഴ്ചകളെ അവിസ്മരണീയമാക്കുന്നു , കായലിന്റെ ഓളങ്ങളിൽ തുടങ്ങി കുമ്പളങ്ങിയുട രാവുകളിൽ ആ ഭംഗി അലിഞ്ഞുചേരുന്നു . കൂട്ടായ്മയുടെ വിജയമായി കുമ്പളങ്ങിയെ വിലയിരുത്താം , ശക്തമായ അഭിനയമികവ് ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്നു അതിൽ ഷെയിൻ നിഗം (ബോബി) യുടെ അഭിനയമികവ് എടുത്തുപറയേണ്ടതുണ്ട് ഓരോ നോട്ടങ്ങളിലും ശരീരഭാഷയിലും ഷെയിൻ ബോബിയായി നിറഞ്ഞുനിൽക്കുന്നു .
റീജിയണലിസ്റ്റിക് സിനിമകളുടെ പുതിയ കാലത്തു കട്ടപ്പന, അങ്കമാലി, തുടങ്ങിയ പേരുകളുടെ കൂടെ "കുമ്പളങ്ങിയെ" ചേർത്തുവെക്കാം. ഈ ട്രെൻഡിനെ സംവിധായകനും തിരക്കഥാകൃത്തും സൂക്ഷ്മമായി ഉപയോഗിച്ചിരിക്കുന്നു . കഥ പാത്രങ്ങളുടെ സംഭാഷണവും , അവർ ഉടനീളം കാത്തുസൂക്ഷിക്കുന്ന ധൗർഭല്യങ്ങളും ശ്യാം പുഷ്കറിന്റെ നേട്ടമായി കാണാം, ഒന്നിൽ കൂടുതൽ തലങ്ങളിൽ വായിച്ചെടുക്കാൻ കഴിയുന്ന വ്യത്യസ്തനായ കഥാപാത്രമാണ് ഫഹദിന്റെ ഷമ്മി . ഓർത്തുവെക്കാൻ കഴിയുന്ന പാട്ടുകൾ ഇല്ലെങ്കിൽ പോലും ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തെ കുമ്പളങ്ങി രാവുകളെ സുന്ദരമാക്കുന്നു. സജിയിലും ബോബിയിലും തൊട്ട് ഓരോ കഥാപാത്രങ്ങളുടെയും സന്ദർഭങ്ങൾ വലിയൊരു ചീനവലയിൽ അകപെടുത്തി ശ്യാം പുഷ്കറും മധു സി നാരായണനും പ്രേക്ഷകനെ കുമ്പളങ്ങിയിലെ രാവുകളിൽ കാത്തിരിക്കുന്നു.
▶ ABIN AJAY
VIDEOS ▼

Adpoli
ReplyDeleteBeautiful 💚
ReplyDelete